ചെന്നൈ: ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. ജനുവരി മുതല്‍ ഏപ്രില്‍ വരെ ദിവസം രണ്ടു ജിബി ഡാറ്റയാണ് സൗജന്യ ഡാറ്റാകാർഡ് വഴി ലഭ്യമാകുന്നത്.
ഏകദേശം 9.69 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഡാറ്റാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ ഓണ്‍ലൈന്‍ ക്ളാസുകളാണ് നടത്തി വരുന്നത്. ഇതിനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനാണ് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Kerala News: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം