സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‍നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ബിജെപിയെ ഞെട്ടിച്ച് എടപ്പാടിയുടെ പ്രഖ്യാപനം.

പാർലമെന്റിൽ സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്‌ത പാർട്ടിയാണ് എൻഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎക്ക് എതിരായി നടന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അണ്ണാ ഡിഎംകെ നേതാക്കൾ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.

തെങ്കാശിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ്  കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചവരുടെ കേസുകളും തമിഴ്‍നാട് സർക്കാർ പിൻവലിക്കും.

പൊതുജനങ്ങളുടെ നൻമയെ കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആയിരക്കണക്കിന് കേസുകളാണ് തമിഴ്‍നാട്ടിൽ റദ്ദാക്കപ്പെടുക.

Read also: കൊറോണിലിന് കോവിഡ് ഭേദമാക്കാൻ കഴിമെന്ന് വീണ്ടും; പതഞ്‌ജലിയുടെ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE