അടുത്ത മൂന്ന് ദിവസം സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
heavy rain in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിലും ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ചയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ അധികൃതര്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്‌ഥാ കേന്ദ്രം മുന്നോട്ട് വെക്കുന്നത്. അതിനാല്‍ തന്നെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും, ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ മലയോര മേഖലകളില്‍ താമസിക്കുന്ന ആളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ശക്‌തമായ മഴക്കൊപ്പം തന്നെ കൊല്ലം, ആലപ്പുഴ, പൊന്നാനി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാല ഉണ്ടാകാനും, കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും, മല്‍സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആളുകളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ നിന്നും മല്‍സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിരുത്തിയിട്ടില്ല.

Read also : പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE