പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

By Syndicated , Malabar News
pay commission report
Ajwa Travels

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്‍ പ്രകാരം ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്. മുന്‍ കേന്ദ്ര സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതി ജനുവരി 31ന് റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണ് ഇത്തവണത്തെ ശമ്പളവര്‍ധന. ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം നല്‍കിത്തുടങ്ങും. ഇത്തവണത്തെ സംസ്‌ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാവും.

2019 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തോടെയായിരിക്കും പരിഷ്‌കരണം. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ശമ്പളപരിഷ്‌കരണം സംബന്ധിച്ച ഉത്തരവ് ഇറങ്ങും. തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് കോവിഡ് സാഹചര്യത്തിലും ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പത്താം ശമ്പളക്കമ്മീഷന്‍ 13 ശതമാനത്തോളം വര്‍ധനയാണു വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു.

Read also: എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE