പ്രതിദിന കേസുകൾ 2000ന് മുകളിൽ തന്നെ; 24 മണിക്കൂറിൽ 2,084 കോവിഡ് ബാധിതർ

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് വ്യാപനം 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 2,084 ആളുകൾക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,68,023 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2 പേർ മാത്രമാണ് കോവിഡിനെ തുടർന്ന് മരിച്ചത്.

കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം കോവിഡ് ബാധിതരേക്കാൾ കൂടുതലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരായ ആളുകളുടെ എണ്ണം 2,210 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,52,321 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണവും 1,504 ആയി ഉയർന്നിട്ടുണ്ട്.

കൂടാതെ യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 14,198 ആളുകളാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,52,243 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 3.8 കോടി കവിഞ്ഞു.

Read also : വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE