പ്രതിദിന കോവിഡ് മരണം ഉയർന്ന് യുഎഇ; 24 മണിക്കൂറിൽ 15 മരണം

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,253 ആയി ഉയർന്നു. 2,721 ആളുകൾക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌.  ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,96,771 ആയി ഉയർന്നു.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തി ഉണ്ടായത് 1,666 പേർക്കാണ്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 3,83,998 ആളുകൾക്കും രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന ഉയർന്ന മരണസംഖ്യ ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്. ഒപ്പം തന്നെ രോഗബാധിതരേക്കാൾ താഴ്ന്ന രോഗമുക്‌തി കണക്കുകളാണ് ഇപ്പോൾ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11,520 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് നടത്തിയ 2,25,159 കോവിഡ് പരിശോധനകളും ചേർത്ത് 3.1 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE