യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം

By Team Member, Malabar News
uae
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാൻ കഴിയാത്ത ആളുകൾക്ക് തിരികെ മടങ്ങാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. ഒരു മാസത്തേയും, മൂന്ന് മാസത്തേയും സന്ദർശക വിസകളിൽ യുഎഇയിൽ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ആളുകൾക്കാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇവർക്ക് മറ്റ് ഫീസുകൾ ഒന്നും തന്നെ നൽകാതെ മാർച്ച് 31 വരെ രാജ്യത്ത് തുടരാവുന്നതാണ്.

സന്ദർശക വിസയിലെത്തിയ ആളുകളുടെ വിസ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. കൂടാതെ ട്രാവൽ ഏജൻസികൾ ഇക്കാര്യം സ്‌ഥിരീകരിച്ചതായും മാദ്ധ്യമങ്ങൾ വ്യക്‌തമാക്കുന്നുണ്ട്. 2020 ഡിസംബര്‍ 29ന് മുമ്പ് അനുവദിച്ച സന്ദര്‍ശക വിസയിലെത്തിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Read also : ഖത്തറിൽ ഇന്ധനവിലയിൽ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE