പേവിഷബാധ; മലപ്പുറത്ത് കറവ പശു ചത്തു, ആശങ്ക

By News Bureau, Malabar News
cow died-Malappuram
Representational image
Ajwa Travels

മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടർന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്‌ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കുഴികുത്തി സംസ്‌കരിച്ചു. എന്നാല്‍ പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. രണ്ടാഴ്‌ച മുമ്പാണ് വീട്ടുകാര്‍ ഈ പശുവിനെ വാങ്ങിയത്.

ഞായറാഴ്‌ച രാത്രി മുതല്‍ പശു അസാധാരണ ശബ്‌ദം പുറപ്പെടുവിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്നുതുടങ്ങുകയും ചെയ്‌തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ പള്ളിക്കല്‍ മൃഗാശുപത്രിയിലെ ഡോക്‌ടറെ വിവരമറിക്കുകയും പരിശോധനയില്‍ പേവിഷ ബാധയേറ്റതായി സ്‌ഥിരീകരിക്കുകയും ആയിരുന്നു.

പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്റെ പാല്‍ നല്‍കി വന്നിരുന്നു. ഇവരും ആശങ്കയിലാണ്. എന്നാല്‍ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പാല് തിളപ്പിക്കാതെ കുടിച്ചവര്‍ മുന്‍കരുതല്‍ എന്നരീതിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നായിരിക്കുന്നുമെന്നും അധികൃതർ വ്യക്‌തമാക്കി.

അതേസമയം പശുവിന്റെ കുട്ടിക്ക് നിലവിൽ രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധക്കുളള പ്രതിരോധ മരുന്ന് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Most Read: ശ്രീനിവാസൻ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE