കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴെയായി തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടത്.
ദേശീയ പാതയില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് കുറച്ചു ദിവസങ്ങള്‍ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം. അടിവാരത്ത് നിന്നും താമരശ്ശേരിയില്‍ നിന്നുള്ള പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Malabar News: ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം