ബധിരയും മൂകയുമായ സ്‌ത്രീക്ക് നേരെ പീഡനം; യുവാവ് അറസ്‌റ്റിൽ

By News Desk, Malabar News
Rape case in Malappuram
Representational Image
Ajwa Travels

മാന്നാർ: ഇരമത്തൂരിൽ ബധിരയും മൂകയും ആയ സ്‌ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. സ്‌ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന്‍ മകന്‍ നിഷാദിനെയാണ് (33) പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

ബുധനാഴ്‌ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കെട്ടിടം പണിക്കാരനായ നിഷാദ് രാത്രി സ്‌ത്രീയുടെ വീട്ടിലെത്തുകയും പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് അകത്ത് കയറി പീഡിപ്പിക്കുകയും ആയിരുന്നു.

വീട്ടിലെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെ ഭീഷണിപ്പെടുത്തി നിഷാദ് രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ മാന്നാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ പിടികൂടിയത്.

Also Read: അംബാനിയുടെ വീടിന് മുന്നിലെ സ്‌ഫോടകവസ്‌തു ശേഖരം; കാറിന്റെ ഉടമ മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE