റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്

By News Desk, Malabar News
Delhi Traffic Police Issues Traffic Advisory For Republic Day
Representational Image
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി പോലീസ്. ജനുവരി 26ന് റിപ്പബ്‌ളിക് ദിന പരേഡ് അവസാനിക്കുന്നത് വരെ ഡെൽഹിയിലെ വിവിധ റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം.

പരേഡും ചടങ്ങുകളും സുഗമമായി നടത്തുന്നതിന് വിപുലമായ ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. പരേഡ് കടന്നുപോകുന്നതിനായി നിരവധി റോഡുകൾ കുറച്ച് മണിക്കൂർ നേരത്തേക്ക് നിയന്ത്രിക്കും. ജനുവരി 25 വൈകുന്നേരം 6 മണി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക.

ജനുവരി 25 രാത്രി 11 മണി മുതൽ രാജ്‌പാത്‌ കവലകളിൽ ഗതാഗത കുരുക്കുകൾ അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. അതേസമയം, എല്ലാ സ്‌റ്റേഷനുകളിലും മെട്രോ സേവനങ്ങൾ ലഭ്യമാകും. എന്നാൽ, ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക് എന്നിവിടങ്ങളിലെ കേന്ദ്ര സച്ചിവാലയ, ഉദ്യോഗ് ഭവൻ മെട്രോ സ്‌റ്റേഷനുകളിൽ റിപ്പബ്‌ളിക് ദിനത്തിൽ രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

സംശയാസ്‌പദമായ സാഹചര്യത്തിൽ ഏതെങ്കിലും വ്യക്‌തികളെയോ അല്ലെങ്കിൽ വസ്‌തുക്കളെയോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Also Read: ഉമ്മൻ ‌ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE