ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍

By Syndicated , Malabar News
A vijayaraghavan_Malabar news
Ajwa Travels

കോഴിക്കോട്: ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാനാണ്  കെ സുരേന്ദ്രന്റെ  ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെയാണ് സുരേന്ദ്രന്  ലഭിച്ചതെന്ന് കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവേ  വിജയരാഘവന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നതെന്നും  വിജയരാഘവന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ട് എന്നായിരുന്നു കെ സുരേന്ദ്രന്റെ  ആരോപണം. അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്തിലെയും ഡോളര്‍ കടത്തിലെയും ഉന്നതബന്ധം വെറും ആരോപണം മാത്രമാണെന്നും ആരോപണം ഉയര്‍ത്തിയവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും  മന്ത്രി ടിപി രാമകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.

Read also: ജനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടവരാണ്, എൽഡിഎഫ് ചരിത്രവിജയം നേടും; മുകേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE