തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വകഭേദം; പുതുതായി 10 പേർക്ക് കൂടി കോവിഡ്

By Trainee Reporter, Malabar News
deltta virus vatakara
Representational Image
Ajwa Travels

വടകര: കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ വടകര താലൂക്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച തിരുവള്ളൂർ പഞ്ചായത്തിലെ 12ആം വാർഡിൽ താമസിക്കുന്ന യുവതിയുടെ സ്രവ പരിശോധനാ ഫലത്തിലാണ് ഡെൽറ്റ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്.

ഒരു മാസം മുമ്പാണ് യുവതിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർന്ന് അബോധാവസ്‌ഥയിൽ ആയിരുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പുണെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ അയച്ച യുവതിയുടെ സ്രവ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്തിലെ 12ആം വാർഡിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

പഞ്ചായത്തിലെ അങ്കണവാടിയിൽ നടത്തിയ പരിശോധന ക്യാംപിൽ 220 സാമ്പിളുകളാണ് എടുത്തത്. ഇവയുടെ ഫലം ഉടൻ ലഭിക്കുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. വടകര താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഡെൽറ്റ വൈറസ് വകഭേദം കണ്ടെത്തിയ തിരുവള്ളൂരിൽ  ഇന്നലെ 10 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു.

Read Also: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE