ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം

By Team Member, Malabar News
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഈ മാസം മാത്രം 270 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതോടെ 2021ലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,121 ആയി ഉയർന്നു.

ജില്ലയിലെ മലയോര മേഖലയിലുള്ള പഞ്ചായത്തുകളിലാണ് കൂടുതൽ ആളുകൾക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. കോടോം, ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ, കരിന്തളം, മടിക്കൈ, കുറ്റിക്കോൽ, പുല്ലൂർ, പെരിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

ശക്‌തമായ മഴയും, അതിന് പിന്നാലെ ഉണ്ടായ വെയിലുമാണ് ഇപ്പോൾ രോഗവ്യാപനം ഉയരാൻ ഇടയാക്കിയത്. കൂടാതെ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ശുചീകരണവും, കൊതുകുകളുടെ ഉറവിടം നശിപ്പിക്കലും തടസപ്പെട്ടത് കൊതുകുകൾ പെരുകാൻ കാരണമായി. ഇവയെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് ഇടയാക്കി.

Read also : നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE