നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

By News Desk, Malabar News
Road construction is in progress in moothedam
Representational Image

ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ്‌ പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ്‌ എളുപ്പം ഇളകിപ്പോകുന്ന നിലയിലാണെന്നും ആവശ്യത്തിന് ടാർ ചേർക്കാതെയും കനംകുറച്ചുമാണ് റീടാറിങ് നടത്തിയതെന്നും പരാതിയുണ്ട്.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി രാധയും പഞ്ചായത്ത് എഞ്ചിനീയറും സ്‌ഥലം സന്ദർശിച്ച് കരാറുകാരുമായി ചർച്ച നടത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതിനാൽ മഴയില്ലാത്ത സമയത്ത് പണി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് അനുവദിച്ച 15 ലക്ഷം രൂപയുടെ പ്രവർത്തിയാണ് ഏറെ വൈകിനടക്കുന്നത്. 750 മീറ്ററോളം ഭാഗത്താണ് റീടാറിങ്‌. ഇതിനിടയിൽ വരുന്ന കലുങ്കിന്റെ നിർമാണം ആറുമാസം മുൻപ് തന്നെ നടന്നിരുന്നു. എന്നാൽ ടാറിങ്‌ അനിശ്‌ചിതമായി വൈകി, മഴതുടങ്ങിയതിന് ശേഷം കഴിഞ്ഞദിവസമാണ് വീണ്ടും ആരംഭിച്ചത്.

Also Read: വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE