തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നാം തീയതി നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇടത് മുന്നണിയിൽ നിന്നും അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎയായ ചിറ്റയം ഗോപകുമാർ മൽസരിക്കും. സ്പീക്കർ തിരഞ്ഞെടുപ്പിൽ മൽസരിച്ച യുഡിഎഫ്, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
99 അംഗങ്ങളാണ് ഇടത് മുന്നണിയിൽ നിന്നും ഇത്തവണ സഭയിലുള്ളത്. പ്രതിപക്ഷത്ത് 41 അംഗങ്ങളും. അതിനാൽ തന്നെ അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഇടത് മുന്നണി തന്നെ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിലും വിജയിക്കാനാണ് സാധ്യത. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് 40 നെതിരെ 96 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
Read also : ലക്ഷദ്വീപ്; ബിജെപി നേതാക്കളെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം