ലക്ഷദ്വീപ്; ബിജെപി നേതാക്കളെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

By Syndicated , Malabar News
Lakshadweep bjp
Ajwa Travels

ന്യൂഡെല്‍ഹി: അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ലക്ഷദ്വീപ് ബിജെപി നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. നാളെയാണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്.

അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് നേരത്തെ ലക്ഷദ്വീപ് ബിജെപി യൂണിറ്റ് ജനറല്‍ സെക്രട്ടറി എച്ച്കെ മുഹമ്മദ് കാസിം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ദ്വീപില്‍ നടപ്പാക്കുന്ന നിലവിലെ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു .

അതേസമയം, ലക്ഷദ്വീപ് സന്ദര്‍ശിക്കാനായി സിപിഐഎം എംപിമാര്‍ നല്‍കിയ അപേക്ഷ ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ തള്ളി. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ എഐസിസി സംഘത്തിനും അനുമതി നിഷേധിച്ചിരുന്നു.

Read also: ലൈഫ്‌ മിഷൻ വിവാദം ദൗർഭാഗ്യകരം; ഔദ്യോഗിക ജീവിതത്തെ മാറ്റിമറിച്ചു; യുവി ജോസിന്റെ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE