സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

By Staff Reporter, Malabar News
ramesh-chennithala
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടം പണിയുന്നതല്ല വികസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നും ആരോപിച്ചു.

ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ എംഎം മണിയുടെ വിമർശനത്തെ രമേശ് ചെന്നിത്തല പരിഹസിച്ചു. ഏത് മന്ത്രിയാണ് വിഡ്ഢിത്തരം പറയുന്നതെന്നാണ് ഇനി അറിയാനുള്ളതെന്ന് ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൂടാതെ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ ഈ സർക്കാർ ചവിട്ടിമെതിക്കുകയാണ് എന്നും ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തിനും ചെന്നിത്തല മറുപടി നൽകി. ‘എട്ട് മാസം അരി പൂഴ്‌ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എൽഡിഎഫ് സർക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയും,’ ചെന്നിത്തല വ്യക്‌തമാക്കി.

Read Also: ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE