വിലക്ക് തുടരും; രാജ്യാന്തര വിമാന സർവീസുകൾ ജൂലൈ 31 വരെ ഇല്ല

By Trainee Reporter, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. നിലവിൽ ജൂലൈ 15 വരെയാണ് സർവീസുകൾ റദ്ദാക്കിയിരുന്നത്. സർവീസുകൾ റദ്ദാക്കി കൊണ്ടുള്ള മെയ് 26ന്റെ ഉത്തരവ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുകയായിരുന്നു.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയിരിക്കുന്നത് അടക്കം പ്രത്യേക സർവീസുകൾക്ക് വിലക്ക് ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് പുനഃരാരംഭിച്ചേക്കുമെന്നും വ്യോമയാന മന്ത്രാലയം സൂചന നൽകി.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്‌ട്ര സർവീസുകൾ നിർത്തിവെച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു.

Read also: ‘രാക്ഷസൻ’ ഹിന്ദിയിലേക്ക്, അക്ഷയ് കുമാർ നായകനാകും; ‘മിഷൻ സിൻഡ്രല്ല’ ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE