‘ജഗമേ തന്തിരം’ 18ന്; തിയേറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയെന്ന് ധനുഷ്

By Staff Reporter, Malabar News
dhanush
ധനുഷ്
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രമാണ് ‘ജഗമേ തന്തിരം. ഈ മാസം 18ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. എന്നാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് നായകൻ ധനുഷ്. ട്വിറ്റര്‍ സ്‌പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ആക്ഷന്‍ ത്രില്ലറായ ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവര്‍ ട്വിറ്ററിന്റെ സ്‌പേസ് സെഷനില്‍ സംസാരിച്ചിരുന്നു. ‘ദി ഗ്രെ മാന്‍’ എന്ന നെറ്റ്ഫ്ളിക്‌സ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി യുഎസിലുള്ള ധനുഷ് അവിടെ നിന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടയിലാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാവത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞത്.

‘ജഗമേ തന്തിരം തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ അതിയായ നിരാശയുണ്ട്. എങ്കിലും നെറ്റ്ഫ്ളിക്‌സ് റിലീസ് ആയതില്‍ സമാധാനവുമുണ്ട്. കാരണം അതിലൂടെ ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക് എത്തും,’ ധനുഷ് പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം 2020ല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി ഉൾപ്പടെയുള്ള കാരണങ്ങള്‍ കൊണ്ട് ചിത്രം ഒടിടിക്ക് വില്‍ക്കുകയായിരുന്നു. വൈ നോട്ട് സ്‌റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‌മി, ജോജു ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രേയസ് കൃഷ്‌ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണാനാണ്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു നടന്നത്.

Read Also: ഗോളടിയില്‍ മെസിയെ കടത്തിവെട്ടി; ഇനി മുന്നിൽ റൊണാൾഡോ മാത്രം; നേട്ടംകൊയ്‌ത് ഛേത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE