കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക; ബാലുശേരിയിൽ ധർമജൻ

By Team Member, Malabar News
dharmajan
ധർമജൻ ബോൾഗാട്ടി
Ajwa Travels

കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് സാധ്യത പട്ടികയായി. ഇതനുസരിച്ച് ബാലുശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മൽസരിക്കും. കൂടാതെ കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡണ്ട് അഭിജിത്ത് സ്‌ഥാനാർഥിയാകുമെന്നും സാധ്യത പട്ടികയിൽ വ്യക്‌തമാക്കുന്നുണ്ട്.

ഒപ്പം തന്നെ പേരാമ്പ്രയിൽ കെസി അബു മൽസരിക്കുമെന്നാണ് സാധ്യത പട്ടിക പറയുന്നത്. എന്നാൽ കൊയിലാണ്ടിയിൽ എൻ സുബ്രഹ്‌മണ്യനോ രാജീവൻ മാസ്‌റ്ററോ മൽസരിക്കാൻ സാധ്യതയുണ്ട്. കൂടാതെ എലത്തൂർ മണ്ഡലം ജനതാദളിന് നൽകാനും ധാരണയായിട്ടുണ്ട്.

അതേസമയം തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും, വിഎം സുധീരനും വ്യക്‌തമാക്കി. മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി അറിയിച്ചു. തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇത്തവണ മൽസരിക്കാൻ ഇല്ലെന്ന നയം വ്യക്‌തമാക്കിയത്‌.

Read also : കർഷകസമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷീര കർഷകരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE