ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

By News Desk, Malabar News
Diana Rigg Passed away
Diana Rigg
Ajwa Travels

ലണ്ടൻ: ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് എന്നീ ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഹോളിവുഡ് താരം ഡയാന റിഗ് (82) അന്തരിച്ചു. കാൻസർ ബാധിതയായിരുന്ന ഡയാന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരിച്ചത്. സ്വവസതിയിലായിരുന്നു അന്ത്യം.

1938 ൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ ആണ് ഡയാന ജനിച്ചത്. 1959ൽ റോയൽ ഷേക്സ്പിയർ കമ്പനിയിലൂടെ അരങ്ങിലെത്തി. 1960 കളിൽ ‘ദി അവഞ്ചേഴ്‌സ്’ പരമ്പരയിലെ രഹസ്യ ഏജന്റായ എമ്മ പീൽ എന്ന കഥാപാത്രത്തിലൂടെയാണ് ഡയാന പ്രശസ്തയാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ടു. 1969 ൽ പുറത്തിറങ്ങിയ ‘ഓൺ ഹെർ മജസ്റ്റീഡ് സീക്രഡ് സർവീസ്’ എന്ന സിനിമയിൽ ജെയിംസ് ബോണ്ടിന്റെ ഭാര്യ ട്രേസിയുടെ വേഷമിട്ടു. ഗെയിം ഓഫ് ത്രോൺസിൽ ഒലേന ടൈറൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബാഫ്‌ത, എമ്മി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ആരാധകരും ഹോളിവുഡിലെ പ്രമുഖരും സമൂഹ മാദ്ധ്യമങ്ങളിലൂടെ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE