കാത്തിരിപ്പ് അവസാനിച്ചു; ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ റിലീസ് തീയതി പുറത്ത്

By Film Desk, Malabar News
Ajwa Travels

ഗെയിം ഓഫ് ത്രോൺസി’ന്റെ പ്രീക്വൽ ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ റീലീസ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഓഗസ്‌റ്റ് 21ന് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ പ്രേക്ഷകർക്കരികിൽ എത്തും. എച്ച്ബിഒയുടെ സമൂഹ മാദ്ധ്യമ പേജിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്.

ഒരു ഫാന്റസി ചിത്രം എന്നതിനപ്പുറം ആഗോളതലത്തിൽ ആരാധകർ ഏറ്റെടുത്ത സീരീസ് ആയിരുന്നു ‘ഗെയിം ഓഫ് ത്രോൺസ്’. ഇതിന്റെ 200 വർഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ‘ഹൗസ് ഓഫ് ദി ഡ്രാഗണി’ൽ പറയുന്നത്. ആവേശം ഒട്ടും ചോരാതെ തന്നെയാണ് ‘ഹൗസ് ഓഫ് ദി ഡ്രാഗണി’യി പ്രേക്ഷകർ കാത്തിരിക്കുന്നത്.

എച്ച്ബിഒ മാക്‌സിലൂടെയാണ് പ്രദർശനത്തിനെത്തുക. സീരീസിന്റെ ആദ്യ 10 എപ്പിസോഡ് ജോർജ്ജ് ആർ ആർ മാർട്ടിന്റെ ‘ഫയർ ആൻഡ് ബ്ളഡ്’ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയായിരിക്കും. ഇതിന്റെ തുടർച്ചയായി ഹൗസ് ടാർഗേറിയന്റെ കഥയും പറയുമെന്ന് എച്ച്ബിഒ സൂചിപ്പിക്കുന്നു.

പാഡി കോൺസിഡൈനാണ് ഓൾഡ് കിംഗ് ജെയ്‌ഹെറിസ് ടാർഗേറിയന്റെ പിൻഗാമിയായ കിംഗ് വിസറിസ് ടാർഗേറിയനായി എത്തുക. ഡെമൺ ടാർഗേറിയനായി മാറ്റ് സ്‌മിത്തും എത്തും.

2019 ഒക്‌ടോബറിലാണ് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ ആരംഭിച്ചതായി എച്ച്ബിഒ പ്രഖ്യാപിച്ചത്. പിന്നീട് 2021 ഒക്‌ടോബറിൽ കമ്പനി ആദ്യ ടീസർ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

Most Read: കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE