മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍

By Syndicated , Malabar News
Nitish kumar_Bihar_Malabar news
Ajwa Travels

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്‌ഥാനത്ത് ആര് വേണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍. ‘എന്‍ഡിഎ മുന്നണിയെയാണ് ബീഹാര്‍ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും’, നിതീഷ് പറഞ്ഞു.

ദീപാവലിക്ക് മുന്‍പോ ശേഷമോ ആയിരിക്കും സര്‍ക്കാര്‍ രൂപീകരണം. അക്കാര്യത്തില്‍ നിലവില്‍ തീരുമാനം വന്നിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശകലനം നടത്തുകയാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച മുന്നണിയിലെ പാര്‍ട്ടികളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും നിതീഷ് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് സഖ്യകക്ഷികള്‍ തമ്മില്‍ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകള്‍ ബിജെപി ഏറ്റെടുത്തേക്കും. നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണെങ്കില്‍ സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്‌തിയാകും.

Read also: നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത് വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന നടപടി; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE