സംസ്‌ഥാനത്തെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കും; വിദ്യാഭ്യാസ മന്ത്രി

By Staff Reporter, Malabar News
v Sivankutty
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.

ഒരാഴ്‌ചക്കുള്ളില്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് തയ്യാറാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇതിനായി എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും അറിയിച്ചു. ഇതില്‍ പെടാത്ത കുട്ടികളുണ്ടെങ്കില്‍ അധ്യാപകരുടെയും പ്രദേശിക സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തും.

അതേസമയം ആദ്യ ഘട്ടത്തില്‍ പട്ടിക വര്‍ഗ ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിഗണന നല്‍കുകയെന്നും ആദിവാസി മേഖലകളില്‍ അടക്കം ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ തീരദേശ മേഖലയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Most Read: കോവിഡ്; കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ച്‌ നല്‍കുന്നത് പ്രധാനമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE