‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്

By Desk Reporter, Malabar News
disappear-message-whatsapp

വാട്‍സ്ആപ്പിൽ നിന്ന് സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്നതിന്റെ സമയപരിധി കുറക്കുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ആണ് തനിയെ അപ്രത്യക്ഷമാകുക. എന്നാല്‍ ഇതിന്റെ കാലവധി വെട്ടിക്കുറക്കാനാണ് വാട്‍സ്ആപ്പിന്റെ തീരുമാനം.

ഏഴു ദിവസം എന്നത് 24 മണിക്കൂറായി കുറക്കാനാണ് ഫേസ്ബുക്ക് ഉടമസ്‌ഥതയിലുള്ള സന്ദേശ ആപ്പിന്റെ തീരുമാനം. കഴിഞ്ഞ നവംബറിലാണ് ‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍’ (ഡിസപ്പിയറിങ്‌ മെസേജ്) ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്.

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണാടിസ്‌ഥാനത്തിൽ ഉള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്‌താക്കൾക്കും ലഭ്യമാകും.

എന്നാൽ, 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് റിപ്പോർട്. വേണമങ്കില്‍ ഉപയോക്‌താവിന് പഴയ പോലെ 7 ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധിയായി വെക്കാനും സാധിക്കും.

ഇപ്പോള്‍ 7 ദിവസത്തിൽ സന്ദേശം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ‘ഡിസപ്പിയറിങ്‌ മെസേജ്’ എന്ന ഓപ്ഷന്‍ ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാം. ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും.

മീഡിയ ഫയലുകള്‍ ഉള്‍പ്പടെ ഡിലീറ്റ് ചെയ്യാന്‍ ഈ സൗകര്യം ഉപയോഗിക്കാം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്‌തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം.

Also Read:  തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE