ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക് ചെയ്തതായി കണ്ടെത്തിയത്.
രണ്ടാം ക്വാളിഫയറില്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരായ ജയത്തിന് പിന്നാലെയാണ് മാച്ച് റഫറി താരത്തിനെതിരെ നടപടിയെടുത്തത്. എന്നാൽ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐപിഎൽ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഡെല്‍ഹിക്കെതിരായ മൽസരത്തിൽ പുറത്തായ ശേഷം കാര്‍ത്തിക് ക്ഷുഭിതനായി സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതാകാം താക്കീത് ലഭിക്കാൻ കാരണമെന്നാണ് സൂചന.
Most Read: ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ ഗോകുലം ഗോപാലനും; ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്