കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു.

മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ടുമാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി എന്നിവരും, പ്രജിത്ത് സി, സവിനേഷ്, വേണു വടകര, അഭിലാഷ് എന്നിവരും ചേർന്ന് നടത്തിയ അക്ഷീണ പ്രവർത്തനങ്ങളുടെ ഫലമായാണ് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കാർഡ് തയ്യാറാക്കാൻ കഴിഞ്ഞതെന്ന് കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ചടങ്ങിൽ പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യ മേഖലയിലെയും, പ്രവാസ മേഖലയിലെയും ഇടപെടലുകളുടെയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊണ്ട് സംസാരിച്ച ജനറൽ സെക്രട്ടറി ജയേഷ് വികെ നിയന്ത്രിച്ച പരിപാടിയിൽ പുതിയ ട്രഷറർ സുജിത് സോമൻ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു.

ഫൈസൽ പാട്ടാണ്ടി, സുനിൽ കുമാർ, രജീഷ് സികെ, അനിൽകുമാർ, ശശി അക്കരാൽ, സിയാദ് അണ്ടിക്കോട് എന്നീ എക്‌സിക്യുട്ടീവ് മെമ്പർമാരും കാർഡുകൾ സ്വീകരിക്കാൻ ബാലൻ കല്ലേരി, ഭാസ്‍കരൻ, ഫിറോസ് എന്നീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Read Also: റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE