റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്

By Staff Reporter, Malabar News
ukraine-russia-dispute
യുഎസ് വിദേശകാര്യ മന്ത്രാലയം വക്‌താവ് നെഡ് പ്രൈസ്
Ajwa Travels

ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ കടന്നുകയറ്റം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ്. അടുത്തിടെ ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്‌തിരുന്നതായും യുഎസ് വിദേശകാര്യ മന്ത്രാലയം വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു.

അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സഖ്യകക്ഷിയാണ് ഇന്ത്യ. സൈനികശക്‌തി ഉപയോഗിച്ച് അതിർത്തികൾ മാറ്റുന്നതിനെ അവർ എതിർക്കും; നെഡ് പ്രൈസ് പറഞ്ഞു. അതിനിടെ, റഷ്യ മേഖലയിൽ സൈനികനടപടി സ്വീകരിച്ചാൽ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് അറിയിച്ചു.

യുക്രൈനിലും റഷ്യയിലും നടന്ന സമാധാനചർച്ചകളിൽ പങ്കെടുത്ത ശേഷമായിരുന്നു ഷോൾസിന്റെ പ്രതികരണം. പുടിന് പിന്തിരിയാൻ ഇനിയും സമയം അവശേഷിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു.  സ്‌ഥിതി വിലയിരുത്താൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അടുത്ത ദിവസം തന്നെ യുക്രൈൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ഗവർണറെ നിലയ്‌ക്ക് നിർത്തണം; രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE