പുതുവൽസരത്തിന് ഡിജെ പാര്‍ട്ടികള്‍ക്ക് തടസമില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

By Team Member, Malabar News
DJ Parties
Representational image
Ajwa Travels

കൊച്ചി : പുതുവൽസരത്തോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതിന് തടസമില്ലെന്ന് വ്യക്‌തമാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. എന്നാല്‍ കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, പോലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ കഴിഞ്ഞ കുറെ കാലമായി ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുവൽസരം പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് ഭീഷണിയുള്ളതിനാല്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് ഹോട്ടലുകളിലും, ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന സ്‌ഥലങ്ങളിലും പോലീസിന്റെ പരിശോധന കര്‍ശനമായി നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്‌തമാക്കി.

Read also : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE