തോളിൽ കൈവെച്ചു; കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് ഡികെ ശിവകുമാർ; പ്രതിഷേധം

By News Desk, Malabar News
Ajwa Travels

ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാർ. പാർട്ടി എംപിയുമായി കൂടിക്കാഴ്‌ച നടത്താൻ ശിവകുമാർ വെള്ളിയാഴ്‌ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച പ്രവർത്തകന്റെ കൈ പിന്നിലേക്ക് തട്ടിമാറ്റി മുഖത്തടിക്കുകയായിരുന്നു,

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു, ശിവകുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”ഇതെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല”, ശിവകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സ്വന്തം പ്രവർത്തകരോടുള്ള ശിവകുമാറിന്റെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് ബിജെപി വക്‌താവ്‌ എസ് പ്രകാശ് പറഞ്ഞു. അദ്ദേഹം അഹങ്കാരത്തോടെ പെരുമാറുന്നു. തന്റെ മുൻകാല ചിത്രം മായ്ച്ചു കളയാൻ അദ്ദേഹത്തിന് കഴിയില്ല. പൊതുജീവിതത്തിൽ അടിസ്‌ഥാന മാന്യതയില്ലാത്ത ഒരു വ്യക്‌തിയാണ് പാർട്ടിയെ നയിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

Also Read: യുപിയിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE