യുപിയിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

By Desk Reporter, Malabar News
The youth was abducted and beaten in Thiruvananthapuram
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. കാൺപൂർ ദെഹാത്ത് ജില്ലയിലെ അക്ബർ പൂരിലാണ് സംഭവം. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

20 വയസുള്ള യുവാവിനെ ഒരു സംഘമാളുകൾ പൊതു സ്‌ഥലത്തുവെച്ച് വടി കൊണ്ട് അടിക്കുന്നതും, കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒരാളെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. യുവാവിനെ മർദ്ദിച്ച മറ്റ് രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്‌തമാക്കി. ഗുരുതമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Most Read:  ഏഴ് വയസുകാരിക്ക് ക്രൂര മർദ്ദനം; തലക്ക് ഗുരുതര പരിക്ക്; പിതാവ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE