പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ; നാളെ മുതൽ നിസഹകരണ സമരം

By News Desk, Malabar News
doctors protest kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെ അപകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ സർക്കാർ ഡോക്‌ടർമാർ. നാളെ രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് തുടക്കമാകും. ഇതിന് പുറമേ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു.

ഈ മാസം 15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിന്റേത് ഉൾപ്പടെയുള്ള അവലോകന യോഗങ്ങളും ബഹിഷ്‌കരിക്കും. നവംബർ 16ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കൂടാതെ, നവംബർ ഒന്നിന് സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ നിൽപ് സമരം തുടങ്ങാനും കെജിഎംഒഎ തീരുമാനിച്ചു. നാളെ മുതൽ ടെലിമെഡിസിൻ സേവനങ്ങളും ഓൺലൈൻ മീറ്റിങ്ങുകളും ബഹിഷ്‌കരിച്ചാണ് നിസഹകരണ സമരം.

Also Read: ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE