ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

By News Desk, Malabar News
Pinarayi Vijayan
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സേന എന്ന നിലയിൽ പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പോലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ജാഗ്രത പുലർത്തണം. അനാവശ്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസ് ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കോവിഡ് ലോക്ക്‌ഡൗൺ കാലത്തുണ്ടായ സംഭവങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. ആറ്റിങ്ങലിൽ മൽസ്യവിൽപന നടത്തിയ സ്‌ത്രീയോട് മോശമായി പെരുമാറിയതും കൊല്ലത്ത് യുവതിയുമായി പോലീസുകാരൻ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതും പോലെയുള്ള വിഷയത്തിൽ ശ്രദ്ധ വേണം. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണം.

സ്‌ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ ഒരു വീഴ്‌ചയും പാടില്ല. കേസ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായെന്ന പരാതിക്ക് ഇട വരുത്തരുത്. ഇരയെ പൂർണമായും പിന്തുണക്കുന്ന നടപടിയാകണം പോലീസ് സ്വീകരിക്കേണ്ടത്. ഇത്തരം പരാതികളിലെ പുരോഗതി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥർ വിലയിരുത്തണം. ഒരു വിട്ടുവീഴ്‌ചയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കൂടാതെ, കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പോലീസ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു.

എസ്‌എച്ച്ഒ മുതൽ ഡിജിപി റാങ്കിൽ വരെയുള്ള ഉദ്യോഗസ്‌ഥരാണ് യോഗത്തിൽ പങ്കെടുത്തത്. രണ്ടാം ഇടതുസർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പോലീസ് ആസ്‌ഥാനത്ത് എത്തുന്നത്.

Also Read: ഗൂഢാലോചനയ്‌ക്ക് എതിരായ വിജയം; പ്രതികരിച്ച് മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE