ഡെൽഹിയിൽ ലോക്ക്‌ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്‌രിവാൾ

By News Desk, Malabar News
Aravind Kejriwal delhi_Malabar news
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കോവിഡ് സാഹചര്യം ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌ത ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്.

സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ഇപ്പോൾ തയാറാകുന്നില്ല. എങ്കിലും ലോക്ക്‌ഡൗൺ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. ഭാവിയിൽ അത്തരം ഒരു ആവശ്യം വന്നാൽ ജനങ്ങളുമായി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കും എന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇന്നലെ ഡെൽഹിയിൽ 2,790 പേർക്കാണ് കോവിഡ് റിപ്പോർട് ചെയ്‌തത്‌. ഇതിനെ തുടർന്ന് ആരോഗ്യ മന്ത്രിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ വർഷം ഇതാദ്യമായാണ് ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നത്.

Also Read: കോവിഡ് വ്യാപനം രൂക്ഷം; പൂണെയിൽ കർശന നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE