കോവിഡ് വ്യാപനം രൂക്ഷം; പൂണെയിൽ കർശന നിയന്ത്രണങ്ങൾ

By Team Member, Malabar News
pune covid
Representational image
Ajwa Travels

മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്രയിലെ പൂണെ. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൂണെയിൽ അടുത്ത ഒരാഴ്‌ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്‌റ്റോറന്റ് എന്നിവ പൂര്‍ണമായും അടച്ചിടും. കൂടാതെ നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നും പൂണെ ഡിവിഷൻ കമ്മീഷണർ വ്യക്‌തമാക്കി.

രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതോടെ വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 6 വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. കൂടാതെ ശവ സംസ്‌കാര ചടങ്ങുകളും വിവാഹ ചടങ്ങുകളും ഒഴികെയുള്ള പൊതു പരിപാടികള്‍ക്കും പൂണെയിൽ വിലക്കേര്‍പ്പെടുത്തി. ശവ സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതി നൽകുന്നത്.

Read also : കോന്നിയിൽ ശരണം വിളിച്ച് മോദി; മെട്രോമാന്റെ വരവ് രാഷ്‌ട്രീയ കണക്ക് കൂട്ടലുകൾ തെറ്റിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE