ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

By Team Member, Malabar News
m sivasankar
Representational image
Ajwa Travels

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി അനുമതി നൽകിയതിനെ തുടർന്നാണ് കസ്‌റ്റംസ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ശിവശങ്കർ.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ നാലാം പ്രതിയാണ് എം ശിവശങ്കർ. കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് പ്രത്യേക സാമ്പത്തിക കോടതിയെ സമീപിച്ചതോടെയാണ് കോടതി അറസ്‌റ്റിന് അനുമതി നൽകിയത്.

അതേസമയം തന്നെ ഡോളർ കടത്തുമായി ബന്ധപ്പെട്ട് നാസ് അബ്‌ദുള്ളയെയും ലഫീർ മുഹമ്മദിനെയും കൊച്ചിയിൽ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് മുഹമ്മദ് ലഫീർ ആണെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതിനെ തുടർന്നാണ് മുഹമ്മദ് ലഫീറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നത്.

Read also : മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE