മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി

By Staff Reporter, Malabar News
mehul-Choksi
മെഹുൽ ചോക്‌സി
Ajwa Travels

റോസോ: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യമില്ല. ഡൊമിനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. മെഹുൽ ചോക്‌സിക്ക് കനത്ത തിരിച്ചടിയാവുകയാണ് ഡൊമിനിക്കൻ ഹൈക്കോടതിയുടെ ഉത്തരവ്. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി തട്ടികൊണ്ടു വന്നുവെന്നായിരുന്നു ജാമ്യ ഹരജിയിൽ മെഹുൽ ചോക്‌സി പ്രധാനമായും ആരോപിച്ചത്.

തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും, ജാമ്യം അനുവദിച്ചാൽ നിയമനടപടികൾ തീരുന്നതുവരെ ഡൊമിനിക്കയിൽ തന്നെ തുടരുമെന്നും മൊഹുൽ ചോക്‌സിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.

എന്നാൽ മെഹുൽ ചോക്‌സി ഇന്ത്യയിൽ നിന്നും നാടുകടന്ന് വന്ന വ്യക്‌തിയാണ്. വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയാണ്. ഇത്തരത്തിൽ ആന്റിഗ്വയിൽ എത്തിയ വ്യക്‌തിക്ക് എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡൊമിനിക്കൻ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഈ വാദം ശരിവെച്ചു കൊണ്ടാണ് കോടതി ചോക്‌സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്‌സി ഇന്ത്യൻ പൗരനാണെന്നാണ് സർക്കാർ പ്രധാനമായും കോടതിയിൽ വാദിച്ചത്. ഇയാളെ ഇന്ത്യക്ക് വിട്ടുനൽകണമെന്നും ഡൊമിനിക്കൻ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹരജി തിങ്കളാഴ്‌ച ഡൊമിനിക്കൻ കോടതി പരിഗണിക്കും.

Read Also: ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE