‘ഡോക്‌ടറി’ന് ശേഷം ‘ഡോണാ’യി ശിവ കാർത്തികേയൻ; റിലീസ് പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയ ‘ഡോക്‌ടർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡോൺ‘. ഇപ്പോഴിതാ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

തിയേറ്ററിൽ തന്നെയാകും ചിത്രം റിലീസ് ചെയ്യുകയെന്ന് ശിവ കാർത്തികേയൻ അറിയിച്ചു. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആക്ഷൻ- കോമഡി വിഭാഗത്തിൽ പെടുന്ന ‘ഡോൺ’ കുടുംബ പ്രേക്ഷകരെ ഉൾപ്പടെ തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകളെ വീണ്ടും ഉണർത്തിയ ചിത്രമായിരുന്നു ശിവ കാർത്തികേയന്റെ ‘ഡോക്‌ടർ’.

ഒക്‌ടോബര്‍ 9നാണ് ചിത്രത്തിന്റെ റിലീസ്. റിലീസ്‍ ദിനം മുതല്‍ വന്‍ മൗത്ത് പബ്ളിസിറ്റി കൂടി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയേറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ‘കോലമാവ് കോകില’ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു ഈ ആക്ഷന്‍ കോമഡി ചിത്രം ഒരുക്കിയത്.

‘ഡോണും’ ഇത്തരത്തിൽ തിയേറ്ററുകളിൽ വിജയം നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ശിവ കാർത്തികേയന് പുറമെ എസ്ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം.

Most Read: ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE