ഐഎസ്എൽ; ഹൈദരാബാദിന് ഇന്ന് നോർത്ത് ഈസ്‌റ്റ് വെല്ലുവിളി

By Staff Reporter, Malabar News
hfc-vs-neufc
Ajwa Travels

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മൽസരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദ് എഫ്‌സി നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് 7.30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. അവസാന മൂന്ന് ഏറ്റുമുട്ടലുകളിലും തോൽവിയറിയാതെ മുന്നേറുകയാണ് ഹൈദരാബാദ് എഫ്‌സി. ഒഗ്‌ബച്ചെയുടെ ഗോളടി മികവാണ് ഹൈദരാബാദിന്റെ കരുത്ത്.

നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് 14 മൽസരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ 10ആം സ്‌ഥാനത്താണ് നിലവിൽ. കഴിഞ്ഞ ഏഴ് മൽസരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ കഴിയാത്ത ഖാലിദ് ജമീലിനും കൂട്ടർക്കും ഇന്നത്തെ മൽസരം നിർണായകമാണ്. പ്രതിരോധ നിരയുടെ ഫോമില്ലായ്‌മ നോർത്ത് ഈസ്‌റ്റിനെ കാര്യമായി ബാധിക്കുന്നുണ്ട്, ഇത് പരിഹരിക്കാനാകും ടീമിന്റെ ശ്രമം.

Read Also: എംജി സർവകലാശാല ജീവനക്കാരിയുടെ അറസ്‌റ്റ്; സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE