ഇരട്ടവോട്ട്; നടപടി കളക്‌ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം; ടിക്കാറാം മീണ

By Staff Reporter, Malabar News
Teeka ram meena
ടിക്കാറാം മീണ
Ajwa Travels

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് ജില്ലാ കളക്‌ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കളക്‌ടര്‍മാര്‍ ശേഖരിക്കുന്നുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 30നാണ്  പരിശോധന അവസാനിക്കുക.

വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ വ്യക്‌തമാക്കി. നിലവിലെ പരിശോധനകളുടെ വിവരങ്ങളും ഇറോനെറ്റ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വിഷയത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ എന്നിവയെല്ലാം കോടതിയെ ബോധിപ്പിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്‌ച പരിഗണനക്ക് എടുക്കുന്നുണ്ട്. ഇതിന് മുന്‍പ് തന്നെ വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് കമ്മീഷന്‍.

Read Also: രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE