രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

By Staff Reporter, Malabar News
Elamaram-Kareem-MP
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കേണ്ട തിരഞ്ഞെടുപ്പ്‌ നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ സുനിൽ അറോറക്ക് ഇത് ചൂണ്ടിക്കാട്ടി‌ കത്ത്‌ നൽകി.

മാറ്റിവച്ചതിന്റെ കാരണം കമ്മീഷൻ പുറത്തുപറയുന്നില്ല. തിരഞ്ഞെടുപ്പ്‌ നടപടികൾക്ക്‌ തുടക്കം കുറിച്ചശേഷം അതിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അവകാശമില്ലെന്ന്‌ പലതവണ സുപ്രീം കോടതി വിധികളിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഭരണഘടനപരമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാരങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണ്‌ നടന്നിരിക്കുന്നത്‌.

2016ൽ കേരള നിയമസഭയിലേക്ക്‌ പൊതുതിരഞ്ഞെടുപ്പിന് വിജ്‌ഞാപനം വന്നശേഷമാണ്‌ രാജ്യസഭ തിരഞ്ഞെടുപ്പ്‌ നടന്നത്‌. കീഴ്‌വഴക്കങ്ങൾ നോക്കിയാലും കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനത്തിന് അടിസ്‌ഥാനമില്ലെന്നും എളമരം കരീം പറയുന്നു.

കമ്മീഷന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ സംശയപൂർവം വീക്ഷിക്കാൻ ഇതു ഇടയാക്കും. ഭരണഘടനപരമായ അവകാശം കേന്ദ്രസർക്കാരിനു മുന്നിൽ അടിയറ വച്ചതിനെക്കുറിച്ച്‌ ജനങ്ങളോട്‌ വിശദീകരിക്കാൻ കമ്മീഷന് ബാധ്യതയുണ്ടെന്നും എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി.

Read Also: കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE