ഇരട്ട വോട്ട് പരാതി പതിനൊന്നാം മണിക്കൂറിൽ; ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ ആയിരുന്നുവെന്ന് കമ്മീഷൻ ആരോപിച്ചു. പിഴവ് തിരുത്താനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്നും കമ്മീഷൻ നിലപാടെടുത്തു.

തിരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചു. ഇരട്ട വോട്ട് സംഭവിക്കാതിരിക്കാൻ സ്വീകരിച്ച് വരുന്ന നടപടികളെ കുറിച്ചെല്ലാം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.

നേരത്തെ ഈ മാസം 30നകം വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്  ടിക്കാറാം മീണ വ്യക്‌തമാക്കിയിരുന്നു. ഇതിനോടകം തന്നെ മണ്ഡലം അടിസ്‌ഥാനത്തില്‍ ഇരട്ട വോട്ടര്‍മാരുടെ പട്ടിക തയാറാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) കൈമാറിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരെ ബിഎല്‍ഒമാര്‍ നേരിട്ട് കാണുകയും ഏത് വോട്ടാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്‌തത തേടുകയും ചെയ്യുന്നുണ്ട്.

Also Read: കേരള പോലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; വിമർശനവുമായി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE