ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്‌തതെന്നും ചെന്നിത്തല വിശദീകരിച്ചു. ഡേറ്റ ചോർച്ചയെന്ന ഗൗരവമേറിയ വിഷയം ചർച്ചയാക്കിയതിന് സിപിഎമ്മിനോട് നന്ദിയുണ്ടെന്നും പരിഹാസ രൂപേണ ചെന്നിത്തല പറഞ്ഞു.

വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ്‌സൈറ്റ് വഴി പുറത്തുവിട്ട ചെന്നിത്തലയുടെ നടപടി വ്യക്‌തികളുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സിംഗപ്പൂരിൽ ഹോസ്‌റ്റ് ചെയ്‌ത വെബ്സൈറ്റിൽ വോട്ടർമാരുടെ വ്യക്‌തി വിവരങ്ങൾ പ്രസിദ്ധീകരിച്ചത് ഗൗരവമുള്ള നിയമ പ്രശ്‌നമാണെന്ന് എംഎ ബേബി ആരോപിച്ചു.

ഇരട്ട വോട്ടെന്ന പേരിൽ പുറത്തുവിട്ടതിൽ ഭൂരിഭാഗവും ഇരട്ട സഹോദരൻമാരുടെ പേര് വിവരങ്ങളാണെന്ന ആരോപണവുമായി എളമരം കരീമും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം, പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിലെ പിഴവുകൾ കണ്ടെത്താനും സിപിഎം താഴെത്തട്ടിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.

Also Read: ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE