സംസ്‌ഥാനത്ത് കുടിവെള്ള നിരക്കിലും വർധന

By Team Member, Malabar News
Drinking Water Charge Will Be Increase In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച മുതൽ കുടിവെള്ള നിരക്കിലും വർധന. അടിസ്‌ഥാന നിരക്കിൽ 5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുക. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ളാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്. വില വർധന ഉണ്ടാകുന്നതോടെ ഗാർഹിക ഉപഭോക്‌താവിന് 1000 ലിറ്റർ ജലത്തിന് 4 രൂപ 20 പൈസയെന്നുള്ളത് 4 രൂപ 41 പൈസയായി ഉയരും.

ഇന്ധനം, പാചക വാതകം എന്നിവയുടെ വില വർധനയ്‌ക്കൊപ്പമാണ് ഇപ്പോൾ കുടിവെള്ളത്തിനും വില വർധിക്കുന്നത്. 5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയായി ഉയരും. നിലവിൽ ഇത് 21 രൂപയാണ്. അതേസമയം പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടരുകയും ചെയ്യും.

ഗാർഹികേതര ഉപഭോക്‌താക്കൾക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വർധിക്കും. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്.

Read also: ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE