പ്രോട്ടോകോള്‍ പാലിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകളാണ് കടുത്ത നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കുന്നത്. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആര്‍ടിഒയുടെ നിരീക്ഷണവും ഉണ്ടാകും.

വാഹനത്തില്‍ ഒരേ സമയം രണ്ട് പേര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അധ്യാപകന്‍ ഒരു സമയം ഒരു വിദ്യാര്‍ഥിക്ക് മാത്രമാവും പരിശീലനം നല്‍കുക. കൂടാതെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായിപാലിച്ചായിരിക്കണം അധ്യാപകന്‍ പരിശീലനം നല്‍കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിയും പരിശീലനം കഴിഞ്ഞ് ഇറങ്ങുന്ന മുറക്ക് വാഹനത്തില്‍ അണുനശീകരണം നടത്തണം.

അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി ഇല്ല.

National News: ഫോട്ടോഗ്രഫി ആവാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE