ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ

By Team Member, Malabar News
palakkad arrest
Ajwa Travels

പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും അന്വേഷണ സംഘം പിടികൂടി. ഹൈദരാബാദിൽ നിന്നു കൊച്ചിയിലേക്ക് വന്ന ബസിലാണ് ലഹരിമരുന്ന് കടത്തിയത്.

രാജ്യാന്തര തലത്തിലെ ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതിയാണ് ഇപ്പോൾ അറസ്‌റ്റിൽ ആയതെന്നും, ഇയാൾ ഇതിന് മുൻപും സമാന രീതിയിൽ സംസ്‌ഥാനത്തേക്ക് ലഹരിമരുന്നുകൾ കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. അസിസ്‌റ്റന്റ് കമ്മീഷണർ സ്‌ക്വാഡ്‌ ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭിന്റെയും, പാലക്കാട്‌ എക്‌സൈസ്‌ റേഞ്ച് ഇൻസ്‌പെക്‌ടർ വിനുവിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, ആർ വേണുകുമാർ, മൻസൂർ അലി എസ്, മുഹമ്മദ്‌ ഷെരീഫ്, സിഇഒമാരായ ബി ഷൈബു, കെ ജ്‌ഞാനകുമാർ, കെ അഭിലാഷ്, ടിഎസ് അനിൽകുമാർ, എം അഷറഫലി, എ ബിജു, സി ഭുവനേശ്വരി, യാസർ അറഫാത്ത്, കൃഷ്‌ണ മൂർത്തി, ആർ വിനീത്, പ്രശാന്ത്, ഡ്രൈവർമാരായ കെജെ ലൂക്കോസ്, കൃഷ്‌ണ കുമാരൻ, എം രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read also : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE