അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠ പുസ്‌തകങ്ങളുടെ ആദ്യഘട്ട വിതരണം തുടങ്ങി

By News Desk, Malabar News
textbook
Representational image
Ajwa Travels

പാലക്കാട്: അടുത്ത അധ്യായന വർഷത്തിലേക്ക് സംസ്‌ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്‌തകങ്ങൾ. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്‌തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്‌തകങ്ങൾ വിതരണം തുടങ്ങി.

ഒന്നു മുതൽ 10 വരെ ക്ളാസിലേക്കുള്ള പുസ്‌തകങ്ങൾ സമയ ബന്ധിതമായി അച്ചടിക്കുന്നത് എറണാകുളം കാക്കനാട്ടെ ഗവ. പ്രസിലാണ്. ഒന്നാം വാല്യം 80 ശതമാനത്തോളം അച്ചടിച്ചു. ഏപ്രിൽ പകുതിയോടെ ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയാകുമെന്ന് ഗവ. പ്രസ് അധികൃതർ പറഞ്ഞു.

കാക്കനാട് ഗവ. പ്രസിൽ അച്ചടിക്കുന്ന പുസ്‌തകങ്ങൾ ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയാണ്. കാക്കനാട് ഗവ. പ്രസിൽ ജനുവരി ആദ്യമാണ് അച്ചടി തുടങ്ങിയത്. ഒന്നാം വാല്യം അച്ചടി പൂർത്തിയായി ചെറിയൊരു ഇടവേളനൽകി രണ്ടാം വാല്യം അച്ചടി തുടങ്ങും.

ഇത്തവണ പുസ്‌തകങ്ങൾക്ക് മാറ്റമില്ലാത്തതുകൊണ്ട് കാല താമസമില്ലാതെ പ്രവൃത്തി തീർക്കാനാകും. അതേസമയം കഴിഞ്ഞ വർഷം ലോക്‌ഡൗൺ മൂലം പുസ്‌തകങ്ങൾ കെട്ടിക്കിടന്നതിനാൽ ഇത്തവണ അച്ചടിക്കുന്ന പുസ്‌തകങ്ങളുടെ എണ്ണം കുറവാണ്.

National News: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE