വീടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; കോട്ടയത്ത് ഒരാൾ അറസ്‌റ്റിൽ

By Team Member, Malabar News
Drug seized-delhi
Representational Image
Ajwa Travels

കോട്ടയം: ജില്ലയിലെ പാലാ പൂവരണിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2 കിലോ കഞ്ചാവ് എക്‌സൈസ്‌ സംഘം പിടികൂടി. വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ മീനച്ചിൽ കുളിർപ്ളാക്കൽ ജോയ്സ്(35) അറസ്‌റ്റിലാകുകയും ചെയ്‌തു.

വീടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായി എക്‌സൈസ്‌ കമ്മീഷണർ സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജോയ്‌സിനെ അറസ്‌റ്റ് ചെയ്‌തത്‌. പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്‌ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ്‌ സംഘം അറിയിച്ചു.

എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ രാജീവ് ബി നായർ , പാലാ എക്‌സൈസ് ഇൻസ്‌പെക്‌ടർ ജി കൃഷ്‌ണകുമാർ, എക്‌സൈസ്‌ കമ്മീഷണർ സ്‌ക്വാഡ്‌ അസി. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ എപി ബാലചന്ദ്രൻ, ബി ആനന്ദ് രാജ്, സന്തോഷ് മൈക്കിൾ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ സുമോദ് പിഎസ്, അരുൾ ലാൽ, ഹരികൃഷ്‌ണൻ, പ്രവീൺ പി നായർ, വനിതാ സിവിൽ എക്‌സൈസ്‌ ഓഫിസർ പാർവതി രാജേന്ദ്രൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Read also: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE