കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം

പുതുവർഷ തലേന്ന് ഉൾപ്പടെ 10 ദിവസം വിറ്റത് 685.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞ തവണ ഇത് 649.32 കോടി ആയിരുന്നു. ക്രിസ്‌മസിനും റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്

By Trainee Reporter, Malabar News
Liquor sales
Representational Image
Ajwa Travels

തിരുവനന്തപുരം: പുതുവർഷം മദ്യത്തിലാറാടി കേരളം. 92.73 കോടി രൂപയുടെ മദ്യമാണ് പുതുവർഷത്തിൽ സംസ്‌ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.

പുതുവർഷ തലേന്ന് ഉൾപ്പടെ 10 ദിവസം വിറ്റത് 685.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞ തവണ ഇത് 649.32 കോടി ആയിരുന്നു. ക്രിസ്‌മസിനും റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഡിസംബർ 22,23,24 തീയതികളിൽ ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപ്പന 215.49 കോടിയായിരുന്നു. കൊല്ലം ആശ്രമത്തെ ബിവറേജസ് ഔട്ട്ലെറ്റാണ് വിൽപ്പനയിൽ മുന്നിൽ. 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ്. വിൽപ്പന 65.07 ലക്ഷം. മൂന്നാം സ്‌ഥാനത്ത്‌ ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

Most Read: നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE